Uncategorized

കെഎംസിസി ഖത്തര്‍ സമീക്ഷ സര്‍ഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

ദോഹ. കെഎംസിസി ഖത്തര്‍ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സര്‍ഗ്ഗ വസന്തം 2023 എന്ന ശീര്‍ഷകത്തില്‍ പുസ്തക പ്രകാശനവും സാംസ്‌കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐസിസി അശോക ഹാളില്‍ വെച്ച് നടന്ന സംഗമം കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ് ഉദ്ഘാടനം നിര്‍വഹിച്ചു . മനുഷ്യ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അനുഭവിപ്പിക്കുന്ന ആവിഷ്‌കാരങ്ങളാണ് കഥകളെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു .

പ്രശസ്ത എഴുത്തുകാരനും , കഥാകൃത്തുമായ ഷിഹാബുദീന്‍ പൊയ്ത്തും കടവ് മുഖ്യാതിഥിയായിരുന്നു . മനസ്സില്‍ നിന്ന് വരുന്ന ചിന്തകളില്‍ നിന്നായിരിക്കണം കഥകളുടെ തുടക്കമെന്നും അനുഭവങ്ങളെ കഥകളുടെ ശക്തമായ ഏടുകളാക്കി മാറ്റണമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു . കെഎംസിസി സ്റ്റേറ്റ് സെക്രെട്ടറി സലിം നാലകത്തിന്റെ ‘സുഗന്ധക്കുപ്പികള്‍ ‘ എന്ന കഥാസമാഹാരത്തിന്റെ ഖത്തര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു . ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് ഡോ സാബു കെ.സി പുസ്തകം ഏറ്റു വാങ്ങി . എഴുത്തുകാരനും സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ സുബൈര്‍ വാണിമേല്‍ പുസ്തക പരിചയം നടത്തി.

സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷനായിരുന്നു . കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ , കെഎംസിസി സ്റ്റേറ്റ് ട്രഷറര്‍ പി എസ് എം ഹുസൈന്‍ , ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ , സംസ്‌കൃതി കലാ സാഹിത്യ വിഭാഗം കണ്‍വീനര്‍ ബിജു പി മംഗലം , റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു .

കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി . സമീക്ഷ ജനറല്‍ കണ്‍വീനര്‍ സുബൈര്‍ വെള്ളിയോട് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. സമീക്ഷയുടെ തീം സോങ് പ്രകാശനം ഹുസ്സൈന്‍ കടന്നമണ്ണ , എം ടി നിലമ്പൂര്‍ , ജിപി ചാലപ്പുറം തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു . തുടര്‍ന്ന് പാട്ടുകളും വിവിധ കലാ രൂപങ്ങളും കോര്‍ത്തിണക്കിയ കലാ വിരുന്നും അരങ്ങേറി . സമീക്ഷ ആക്ടിങ് കണ്‍വീനര്‍ ഇബ്രാഹിം കല്ലിങ്ങല്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ വീരാന്‍ കോയ മനംകണ്ടത് നന്ദിയും പറഞ്ഞു . പ്രോഗ്രാം ഡയറക്ടര്‍ ബഷീര്‍ ചേറ്റുവ , പ്രോഗ്രാം കണ്‍വീനര്‍ റിയാസ് കുറുമ്പയില്‍ , സമീക്ഷ വൈസ് ചെയര്‍മാന്‍മാരായ ജാഫര്‍ ജാതിയേരി , അജ്മല്‍ ഏറനാട് , ഒ ടി കെ റഹീം , ഖാസിം അരികുളം , കണ്‍വീനര്‍മാരായ റിയാസ് ഒറവങ്കര , മുഹമ്മദ് മൊഗ്രാല്‍ , ഷംസുദ്ധീന്‍ വടകര , സുഫൈല്‍ ആറ്റൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി . ഷെഫീര്‍ വാടാനപ്പള്ളി അവതാരകനായിരുന്നു .

Related Articles

Back to top button
error: Content is protected !!