Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ് ഹെല്‍ത്ത് കെയര്‍ ലീഡറായി ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വ്യവസായി മുഹമ്മദ് മിയാന്‍ദാദ് വി.പി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇ്ന്ത്യന്‍ സമൂഹത്തിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനകരമായ നേട്ടം. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ടോപ് ഹെല്‍ത്ത് കെയര്‍ ലീഡറായി ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ വ്യവസായിയായ മുഹമ്മദ് മിയാന്‍ദാദ് വി.പി മലപ്പുറം സ്വദേശിയാണ് .33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, നസീം ഹെല്‍ത്ത് കെയര്‍ എം ഡി യുമാണ് മുഹമ്മദ് മിയാന്‍ദാദ് വി.പി.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, മെഡി കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഖാലിദ് അല്‍ ഇമാദി, സിദ്‌റ മെഡിസിന്‍ സി.ഇ.ഒ. ഇയാബോ തിനുബു കര്‍ച്ച് എന്നിവരാണ് ഖത്തറില്‍ നിന്നും പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റു മൂന്ന് പ്രമുഖര്‍.

മിയാന്‍ദാദിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വം നസീം ഹെല്‍ത്ത് കെയറിനെ ഖത്തറിലെ ആരോഗ്യ മേഖലയ്ക്ക് തന്നെ ഒരു വഴികാട്ടിയാക്കി മാറ്റി. അത്യാധുനിക സൗകര്യങ്ങളോടെ, തങ്ങളുടെ 7 ബ്രാഞ്ചുകളിലായി പ്രതിമാസം 95 രാജ്യങ്ങളില്‍ നിന്നുള്ള 90,000 ത്തിലധികം രോഗികള്‍ക്ക് പരിചരണം നല്‍കുന്ന വലിയ സംരംഭമാണ് നസീം ഹെല്‍ത്ത് കെയര്‍.2022-ല്‍ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങള്‍ നല്‍കുന്ന സര്‍ജിക്കല്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.

ആതുര സേവന രംഗത്തിന്റെ വളര്‍ച്ചയ്ക്കായി മിയാന്‍ദാദിന്റെ നൂതന സമീപനവും, പ്രതിബദ്ധതയുമാണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ 15 വര്‍ഷത്തിലേറെയുള്ള പരിചയസമ്പത്തോടെ അദ്ദേഹം ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയിലേക്ക് നസീം ഹെല്‍ത്ത് കെയറിനെ നയിച്ചു. മിയാന്‍ദാദിന്റെ തന്ത്രപരമായ വീക്ഷണവും പ്രവര്‍ത്തന വൈദഗ്ധ്യവും നസീമിനെ ഏറ്റവും മികച്ച രോഗി പരിചരണം നല്‍കുന്നതിനും, ആരോഗ്യമേഖല വ്യവസായത്തില്‍ മുന്‍നിരയില്‍ തുടരാനും പ്രാപ്തമാക്കി.

നസീം ഹെല്‍ത്ത്കെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന പദവിക്ക് പുറമേ, മറ്റുവിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുംകൂടിയാണ് മിയാന്‍ദാദ്,

ലോകമെമ്പാടുമുള്ള ഏഴ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിംഗ്‌സാണ് മിയാന്‍ദാദിന്റെ കീഴില്‍ ഈ വ്യവസായങ്ങളെയെല്ലാം നയിക്കുന്നത്. ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ ടോപ് ഹെല്‍ത്ത് കെയര്‍ ലീഡര്‍ എന്ന അംഗീകാരം വ്യത്യസ്ത മേഖലകളിലായി മികച്ച സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുള്ള മുഹമ്മദ് മിയാന്‍ദാദിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.

Related Articles

Back to top button