പ്രമേഹവും രക്ത സമ്മര്‍ദ്ധവും വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങള്‍
ദോഹ: പ്രമേഹവും രക്ത സമ്മര്‍ദ്ധവുമാണ് വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളെന്നും വൃക്കരോഗങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും രോഗാവസ്ഥയുടെ ഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സാരീതികളെക്കുറിച്ചും കൂടുതലറിയുന്നത് ഏറെ പ്രധാനമാണെന്നും ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വിദഗ്ധര്‍.
വൃക്കരോഗങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്, എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹവും രക്താതിമര്ദ്ദവുമാണ്, കാരണം 70% വൃക്കരോഗ കേസുകളും ഈ അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് കിഡ്നി ട്രാന്സ്പ്ലാന്റേഷന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ, മുഹമ്മദ് അല്‍ കാദി പറഞ്ഞു.
രോഗപ്രതിരോധ വൈകല്യങ്ങള്‍, ജനിതക ഘടകങ്ങള്‍, ഹൃദയപേശികളിലെ പരാജയം, വേദനസംഹാരികളുടെ അമിതമായ ഉപയോഗം, ആവര്‍ത്തിച്ചുള്ള മൂത്രനാളി അണുബാധകള്‍ തുടങ്ങിയവും രോഗത്തിന് കാരണമാകാമെന്ന് അദ്ദേഹം ഒരു ബോധവല്‍ക്കരണ സന്ദേശത്തില്‍ പറഞ്ഞു.