ഖത്തര്‍ പ്രവാസികള്‍ ഒരുക്കിയ ചായ പാട്ട് – ചായമുക്ക് റിലീസ് ചെയ്തു
ദോഹ. ഖത്തര്‍ പ്രവാസികള്‍ ഒരുക്കിയ ചായ പാട്ട് – ചായമുക്ക് റിലീസ് ചെയ്തു.
കേരളത്തിന്റെ സമ്പന്നമായ തേയില പൈതൃകവും വൈവിധ്യമാര്‍ന്ന ചായകളും അവ ആസ്വദിക്കുന്ന സവിശേഷ സാഹചര്യങ്ങളെയും കോര്‍ത്തിണക്കി ഒരു ചായപാട്ട് യൂട്യൂബിലാണ് റിലീസ് ചെയ്തത്.
https://youtu.be/3dNCKSnFk6w?si=3ADRXZzlFgcVMhND
മലയാളിയുടെ വിവിധ ചായ ഇനങ്ങളെ ഗൃഹാതുരത്വമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളുമായി മനോഹരമായി സമന്വയിപ്പിച്ച് രചിച്ച ചായമുക്ക്, ചായ ആസ്വാദകരുടെയും സംഗീത പ്രേമികളുടെയും ഇടയില്‍ തരംഗമായി കഴിഞ്ഞു. കാലങ്ങളായി നാം ശീലിച്ചുപോരുന്ന ചായകളായ കട്ടന്‍ ചായ, പൊടി ചായ, പാല്‍ ചായ, വെള്ള ചായ, കടും ചായ എന്നിവയെല്ലാം വരികളിലൂടെ കടന്നു വരുമ്പോള്‍ മനസ് പഴയ ചായ ഓര്‍മ്മകളിലേക്ക് സഞ്ചരിക്കുന്നു.
ഒരു കപ്പ് ചായയില്‍ ആശ്വാസവും സന്തോഷവും സാംസ്‌കാരിക ബന്ധവുമെല്ലാം കണ്ടെത്തുന്നവരാണ് മലയാളികള്‍ എന്ന് വീണ്ടും ഉണര്‍ത്തുന്നതാണ് ഈ ഗാനത്തിന്റെ സ്വീകാര്യത കാണിക്കുന്നത്. ചരിത്രപരവും സാംസ്‌കാരിക പരവുമായ നമ്മുടെ ചായ പുരാണങ്ങള്‍ വരച്ചു കാട്ടുന്ന ചായ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഖത്തര്‍ പ്രവാസികളായ ബസ്സാം ഇ.സി രചനയും അജീഷ് ദാസ് സംഗീതവും നിര്‍വഹിച്ച ചായമുക്ക് എന്ന ഗാനത്തിന്റെ ആലാപനാം സാനിയ സ്റ്റാലിന്‍ ആണ്