Breaking NewsUncategorized

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സമ്പൂര്‍ണ അടിയന്തര അഭ്യാസം


അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സമ്പൂര്‍ണ അടിയന്തര അഭ്യാസം. ഖത്തര്‍ കമ്പനി ഫോര്‍ എയര്‍പോര്‍ട്ട്‌സ് ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്മെന്റ് ആയ മതാര്‍ ആണ്,ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആറാമത്തെ പൂര്‍ണ്ണമായ അടിയന്തര അഭ്യാസം നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെയായിരിക്കും അഭ്യാസമെന്നും എയര്‍പോര്‍ട്ട് ഓപറേഷനുകളെ ഈ അഭ്യാസം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി . പാസഞ്ചര്‍ ടെര്‍മിനലിലും എയര്‍സൈഡില്‍ സ്ഥിതി ചെയ്യുന്ന മാനുവറിംഗ് ഏരിയയിലുമാണ് അഭ്യാസം നടക്കുക. ട്രാവല്‍ അലര്‍ട്ട് പ്രകാരം വിമാന ദുരന്ത ലാന്‍ഡിംഗ്, അപകടം എന്നിവയും എമര്‍ജന്‍സി അഭ്യാസത്തില്‍ ഉള്‍പ്പെടുന്നു.

‘ജീവനക്കാരുടെയും യാത്രക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനൊപ്പം ഒരു അത്യാഹിതമുണ്ടായാല്‍ നേരിടുന്നതിനുള്ള ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാനുള്ള എയര്‍പോര്‍ട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ അഭ്യാസം, ഒരു യാത്രാ മുന്നറിയിപ്പ് അപ്ഡേറ്റില്‍ പറഞ്ഞു.

‘സിമുലേഷനില്‍ ഒരു എയര്‍ക്രാഫ്റ്റ് ഡിസ്ട്രസ് ലാന്‍ഡിംഗും അപകടവും ഉള്‍പ്പെടും, ഇത് വിമാനത്താവളത്തിന്റെ അടിയന്തര പ്രതികരണത്തിന്റെയും അതിന്റെ പങ്കാളികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഫലപ്രാപ്തിയും പരിശോധിക്കും,’ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ്, എയര്‍ലൈന്‍ ഓപ്പറേറ്റേഴ്സ് കമ്മിറ്റി, എയര്‍പോര്‍ട്ട് കസ്റ്റംസ്, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആംബുലന്‍സ് സര്‍വീസ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണല്‍ കമാന്‍ഡ് സെന്റര്‍,ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ, ഖത്തര്‍ എമിരി എയര്‍ഫോഴ്‌സ്, ഖത്തര്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി – എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, ഖത്തര്‍ ഡിസാസ്റ്റര്‍ വിക്ടിം ഐഡന്റിഫിക്കേഷന്‍ ടീം, ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി സഹകരിച്ചാണ് സമ്പൂര്‍ണ അഭ്യാസമൊരുക്കുന്നത്.

Related Articles

Back to top button
error: Content is protected !!