സൈനിക സേവനം കഥാപ്രസംഗമാക്കി ഖത്തര്‍ പ്രവാസി സന്തോഷ് കുറുപ്പ്
ദോഹ : കനല്‍ പാതകള്‍ താണ്ടി താന്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ നീണ്ട വര്‍ഷങ്ങള്‍ സേവനം പൂര്‍ത്തീകരിച്ചതിനെ ആസ്പദമാക്കി വിഷ്വല്‍ കഥാപ്രസംഗം ഐ ആം ആന്‍ എക്യൂപ്‌മെന്റ് അസിസ്റ്റന്റ് എന്ന ശീര്‍ഷകത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുകയാണ് മുന്‍ സൈനികനും ഖത്തര്‍ പ്രവാസിയും കലാകാരനുമായ സന്തോഷ് കുറുപ്പ്.
കഥാപ്രസംഗത്തില്‍ രാജ്യ സ്‌നേഹവും ചിട്ടയാര്‍ന്ന ജീവിതവും സൗഹൃദങ്ങളും രാജ്യത്തിനായി ജീവന്‍ ത്യജിച്ചവര്‍ക്കുള്ള ആദരാജ്ഞലികളും സൈന്യത്തിലെ കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടവും പരാമര്‍ശിക്കുന്നു.
കലാപ്രവര്‍ത്തനങ്ങള്‍ ജീവിത ചര്യയാക്കിയ ഇദ്ദേഹം പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്ന കൂട്ടായ്മ നാദം ദോഹയുടെ ശില്‍പിയില്‍ ഒരാളാണ്.കേരളത്തില്‍ പ്രചുര പ്രചാരം നേടിയിരുന്ന കഥാപ്രസംഗത്തിന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള പ്രയ്തനത്തിലുമാണ് സന്തോഷ് കുറുപ്പ്.
കഥാപ്രസംഗത്തിന്റെ ട്രീസ്സര്‍ നാദം ദോഹ ഐ സി ബി എഫ് കാഞ്ചാനി ഹാളില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടിയില്‍ വെച്ച് ലോക കേരളം സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി സ്വിച്ച് ഓണ്‍ കര്‍മം ചെയ്തു നിര്‍വഹിച്ചു.