Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ: അമീരി ദിവാനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ചൊവ്വാഴ്ച രാവിലെ മുഷൈറബില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഖത്തറിന്റെ ഇന്‍ഫ്രാസ്ട്രക്ചറുകളെക്കുറിച്ചും അതിന്റെ ഉള്ളടക്കങ്ങളെക്കുറിച്ചും അമീര്‍ വിശകലനം ചെയ്തു. ഖത്തറിന്റെ ചരിത്രം നിരീക്ഷിക്കുന്നതിനും രേഖകളുടെയും ആര്‍ക്കൈവുകളുടെയും ശേഖരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ അമീര്‍ പരിശോധിച്ചു. സൗകര്യത്തിന്റെ വിവിധ വകുപ്പുകളുടെയും അവയുടെ പ്രവര്‍ത്തന രീതികളുടെയും വിശദാംശങ്ങളെക്കുറിച്ചുള്ള അവതരണവും അമീര്‍ ശ്രദ്ധിച്ചു.

നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button