Uncategorized
മൊവാസലാത്തിന്റെ കര്‍വ അക്കാദമിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ അംഗീകാരം

അമാനുല്ല വടക്കാങ്ങര
ദോഹ. മൊവാസലാത്തിന്റെ കര്‍വ അക്കാദമിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ അംഗീകാരം . മേഖലയില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ ഇന്റര്‍നാഷണല്‍ അംഗീകൃത കേന്ദ്രം എന്ന അംഗീകാരം നേടുന്ന ആദ്യ സ്ഥാപനമാണ് മൊവാസലാത്തിന്റെ കര്‍വ അക്കാദമി.ഓട്ടോമോട്ടീവ് അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കേഷനില്‍ പ്രാഥമികമായി ഇലക്ട്രിക് വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2030-ഓടെ സുസ്ഥിരതയുള്ള ഗതാഗത ആവാസവ്യവസ്ഥ ലഭ്യമാക്കുക എന്ന ഖത്തറിന്റെ കാഴ്ചപ്പാടിന് അനുസൃതമായി അതിന്റെ തൊഴില്‍ ശക്തി വര്‍ദ്ധിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന കര്‍വ അക്കാദമി തൂതന സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ചാണ് മികവ് പുലര്‍ത്തുന്നത്.