
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. കൊടുങ്ങല്ലൂര്‍ കോതപറമ്പ്, ഷംസുദ്ദീന്‍ ഇടശ്ശേരി 60 വയസ്സ് (അഷ്റഫ് ഇടശ്ശേരിയുടെ സഹോദരന്‍) ആണ് ഇന്ന് രാവിലെ ഖത്തറില്‍ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഖത്തറില്‍ സ്വന്തമായി ബ്രേക്ക് ഡൗണ്‍ സര്‍വീസ് നടത്തിവരികയായിരുന്നു.
സക്കീനയാണ് ഭാര്യ. ഷെബിന്‍, ഷെഫിന്‍, ശഹീന എന്നിവര്‍ മക്കളാണ്.
മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.