തനിമ റയ്യാന്‍ സോണ്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ദോഹ: തനിമ റയ്യാന്‍ സോണ്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. ഖത്തര്‍ ആസ്ഥാനമായ അല്‍ ജസീറ മീഡിയ ശൃംഖലയുടെ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന പ്രമുഖ മീഡിയ പ്രവര്‍ത്തകന്‍ വദ്ദാഹ് ഖന്‍ഫര്‍ അറബിയില്‍ രചിച്ച് ഹുസൈന്‍ കടന്നമണ്ണ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ റബീഉല്‍ അവ്വല്‍ (പ്രവാചക ജീവിതം ഒരു രാഷ്രീയ സ്ട്രാറ്റജിക് വായന) എന്ന പ്രശസ്ത കൃതിയെ കുറിച്ച് തനിമ റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച സദസ്സിന് ഹൃദ്യമായ വായനാനുഭവം സമ്മാനിച്ചു. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സിദ്ദീഹ സംസാരിച്ചു. ചിര പരിചിതമായ പ്രവാചകനെ കുറിച്ചുള്ള സാമ്പ്രദായിക കൃതികളില്‍ നിന്ന് വ്യത്യസ്തവും ഗഹനവുമാണ് ഈ കൃതിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പുസ്തകാസ്വാദനം ജാബിര്‍ റഹ്‌മാന്‍ നിര്‍വഹിച്ചു. ഇതര ഭാഷകളില്‍ നിന്ന് ഉള്ളടക്കം കൊണ്ട് ധന്യമായ ചുരുക്കം ചില പുസ്തങ്ങളേ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളൂ എന്നും അതിന്റെ മുന്‍ നിരയില്‍ വെക്കാവുന്ന പുസ്തകമാണ് റബീഉല്‍ അവ്വല്‍ എന്നും അദ്ദേഹം പറഞ്ഞു. സുബുല്‍ അബ്ദുല്‍ അസീസ് വായനാനുഭവങ്ങള്‍ പങ്ക് വെച്ചപ്പോള്‍ വിവര്‍ത്തകന്‍ ഹുസൈന്‍ കടന്നമണ്ണ വിവര്‍ത്തനാനുഭവങ്ങള്‍ സദസ്സുമായി ചര്‍ച്ച ചെയ്തു. മുഹമ്മദ് ജമാല്‍, അബ്ദുല്‍ റഹ്‌മാന്‍ കാവില്‍, ഹമീദ് എടവണ്ണ എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തനിമ റയ്യാന്‍ സോണ്‍ അധ്യക്ഷന്‍ മുഹമ്മദ് റഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.സി. റയ്യാന്‍ സോണ്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം സ്വാഗതം പറഞ്ഞു. തനിമ റയ്യാന്‍ സോണല്‍ രക്ഷാധികാരികൂടിയായ സി.ഐ.സി. സോണല്‍ പ്രസിഡന്റ് സുധീര്‍ ടി.കെ ഉപസംഹരിച്ചു.