Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ നിങ്ങളുടെ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കാം


അമാനുല്ല വടക്കാങ്ങര

ദോഹ. ഫെബ്രുവരി 1,2, 3 തിയ്യതികളില്‍ കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ സ്വദേശത്തും വിദേശത്തും ശ്രദ്ധേയമായ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കാം. സ്റ്റാളുകള്‍ ബുക്ക് ചെയ്യുന്നതിന് 0091 9787649454 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

തമിഴ് നാടില്‍ നിന്നുള്ള നിരവധി ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബിസിനസ് നെറ്റ് വര്‍ക്കും വിവരം പങ്കുവെക്കലും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജൂബിലന്റ് തമിഴ്‌നാട് ഗ്‌ളോബല്‍ എക്‌സ്‌പോ.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 350 ല്‍ അധികം സ്റ്റാളുകളും 75 സ്പീക്കര്‍മാരും അന്‍പതിലധികവും വിവരം പങ്കുവെക്കുന്ന സെഷനുകളും വര്‍ക് ഷോപ്പുകളുമുണ്ടാകും. പതിനയ്യായിരത്തിലധികം സന്ദര്‍ശകരെയാണ് പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button