Uncategorized

ചാലിയാര്‍ ദോഹ പത്താമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഖത്തര്‍ ദേശീയ കായിക ദിനത്തില്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ പത്താമത് എഡിഷന്റെ ഔദ്യോഗിക പ്രഖ്യാപനം ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് നിര്‍വ്വഹിച്ചു. ഐ സി സി മുബൈ ഹാളില്‍ വെച്ച് നടന്ന ഇരുപത്തിനാലു പഞ്ചായത്തിലെ ഭാരവാഹികളുടെയും കൗണ്‍സില്‍ മെമ്പര്‍മാരുടയും യോഗത്തില്‍ പത്താമത് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച വക്ര സ്റ്റേഡിയത്തില്‍ വര്‍ണ വൈവിധ്യമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

സ്പോര്‍ട് ഫെസ്റ്റ് നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം കമ്മറ്റിയും രൂപീകരിച്ചു. ചടങ്ങില്‍ ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് രതീഷ് കക്കോവ് കായിക മത്സരങ്ങളുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്ക് വിശദീകരിച്ചു.

മുജീബ് റഹ്‌മാന്‍ വാഴക്കാട്, മശ്ഹൂദ് വി.സി. തിരുത്തിയാട്, എം ടി നിലമ്പൂര്‍, അമീന്‍ എം എ കൊടിയത്തൂര്‍ , ജൈസല്‍ എളമരം, രഘുനാഥ് ഫറോക്, നൗഫല്‍ കട്ടയാട്ട് കൊടിയത്തൂര്‍, മുഹമ്മദ് അബി ചുങ്കത്തറ, അബ്ദുനാസര്‍ എന്‍ സി അരീക്കോട്, അബ്ദുല്‍ ജബ്ബാര്‍ കിഴുപറമ്പ്, ജുനൈസ് അഹമ്മദ് കീഴുപറമ്പ്, നബീല്‍ ഗഫൂര്‍ എടവണ്ണ, മുഹമ്മദ് ലയിസ് കുനിയില്‍, അനസ് എടവണ്ണ, രാജേഷ് ടി.ആര്‍ പോത്തുകല്ല് , റസാഖ് എ.പി രാമനാട്ടുകര, സാബിഖുസ്സലാം എടവണ്ണ, അബ്ദുറഹ്‌മാന്‍ മമ്പാട്, വിനോദ്കുമാര്‍ ചെറുവണ്ണൂര്‍, ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, ബഷീര്‍ തൂവാരിക്കല്‍, അഷ്റഫ് മമ്പാട്, ഷമീര്‍ വികെ ചീക്കോട്, തൗസീഫ് കാവനൂര്‍, മുജീബ് ചീക്കോട്, ഫൈസല്‍ ബാബു ഒതായി, സജാസ് ചാലിയം, അക്ഷയ് കടലുണ്ടി എന്നിവര്‍ സ്വാഗത സംഘ രൂപീകരണയോഗത്തില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് സിടി ചെറുവാടി സ്വാഗതവും ടഷറര്‍ ജാബിര്‍ ബേപ്പൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!