ജസ്റ്റിസ് കെ. നാരായണക്കുറുപ്പിനും ഡോ. സെബാസ്റ്റ്യന്‍ പോളിനും പ്രവാസി ഭാരതി കേരള അവാര്‍ഡുകള്‍ സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിനും ഡോ. സെബാസ്റ്റ്യന്‍ പോളിനും പ്രവാസി ഭാരതി കേരള അവാര്‍ഡുകള്‍ സമ്മാനിച്ചു
എറണാകുളം ഭാരത് ഭവന്‍ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാറാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ചരിത്രത്തിന്റെ ഓരോ ദിശയിലും നിറഞ്ഞു നില്‍ക്കുന്ന കൊച്ചിയുടെ അഭിമാനമായ രണ്ട് മഹത് വ്യക്തികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളുടെ അംഗീകാരമായി പ്രവാസി ഭാരതീയ അവാര്‍ഡുകള്‍ ലഭിച്ചത് നാടിന്റെ അപൂര്‍വ്വ ഭാഗ്യമായി കാണുന്നുവെന്ന്
അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കവേ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.സമൂഹത്തിനെ നേര്‍ ദിശയിലേക്ക് നയിക്കുവാന്‍ ഇരുവരുടെയും ഇത:പര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച മുതല്‍ കൂട്ടാണെന്നു മേയര്‍
കൂട്ടിച്ചേര്‍ത്തു.
എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്തിപത്രം പ്രസ്
ക്ലബ് പ്രസിഡണ്ട് എം.ആര്‍. ഹരികുമാര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കി. പ്രവാസി ഭാരതീയ അവാര്‍ഡ് സ്വീകരിച്ച ജേബി കെ.
ജോണ്‍, സത്താര്‍ ആദൂര്‍ , ഡോ: ഗ്ലോബല്‍ ബഷീര്‍ എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ജന: സെക്രട്ടറി കെ.എം. നാസര്‍, കെ.എന്‍ എ
അമീര്‍ കൊടുങ്ങല്ലൂര്‍ ടി.എം.ഷാഫി, മുരുകന്‍ കുട്ടി, സി .എസ് . ഹരിദാസ്, മജീദ് ഹാജി വടകര, ആലു മുഹമ്മദ് മാള, പ്രദീപ് പെരുമ്പാവൂര്‍, ഫൗസിയ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.