ഫോക്കസ് ഇന്റര്‍നാഷണല്‍ അല്‍ സദ്ദ് ഡിവിഷന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് അല്‍ സദ്ദ് ഡിവിഷന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും നാല് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിമൂന്നംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി ജാബിര്‍ പി കെ, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി മുഹമ്മദ് മുഹ്‌സിന്‍, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി റെഷിന്‍ ഖയ്യാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി മുബാറക് വട്ടേക്കാട്ട് (ഡെപ്യൂട്ടി ഡയറക്ടര്‍), നസീഫ് സനീല്‍ (അഡ്മിന്‍ മാനേജര്‍), സാലിഹ് സി കെ (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), ശരീഫ് കെ ടി കെ (എച്ച് ആര്‍ മാനേജര്‍), അജീബ് (മാര്‍ക്കറ്റിംഗ് മാനേജര്‍), റാഹില്‍ പുത്തന്‍ചേരി(ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും ഷെര്‍ജില്‍, സജിന്‍, അസ്ഹര്‍, ജെഫിന്‍, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും റാഷിഖ് ബക്കര്‍, ഹാഫിസ് ഷബീര്‍, സാബിഖ് സലാം, എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ബിന്‍ മഹ്‌മൂദ് കടവ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ഫായിസ് ഇളയോടന്‍, മുസ്തഫ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.