Breaking NewsUncategorized

ഖിഫ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും


സുബൈര്‍ പന്തീരങ്കാവ്

ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഖിഫ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക് ഇന്ന് തുടക്കമാവും. വൈകുന്നേരം 7:30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തുന്ന കെഎംസിസി മലപ്പുറം ദിവ കാസര്‍കോടിനെ നേരിടും. ഇന്ന് തന്നെ നടക്കുന്ന രണ്ടാം കോര്‍ട്ടര്‍ ഫൈനലില്‍ ഫോക് കോഴിക്കോട് കെഎംസിസി കണ്ണൂരിനെ നേരിടും.

ഡിസംബര്‍ 1 വെള്ളി വൈകുന്നേരം 6:30ന് നടക്കുന്ന മൂന്നാം കോര്‍ട്ടര്‍ ഫൈനലില്‍ ബി ഗ്രുപ് ചാമ്പ്യന്മാരായ ടിജെഎസ് വി തൃശൂര്‍, വയനാട് കൂട്ടത്തെ നേരിടും. അന്നു തന്നെ നടക്കുന്ന അവസാന കോര്‍ട്ടര്‍ മത്സരത്തില്‍ വൈകുന്നേരം 8:10 ന് കെഎംസിസി പാലക്കാട് യുണൈറ്റഡ് എറണാകുളത്തെ നേരിടും.
ഡിസംബര്‍ 7, 8 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും 15 ന് ഫൈനല്‍ മത്സരവും നടക്കും.

Related Articles

Back to top button
error: Content is protected !!