Uncategorized

കാര്‍ണിവല്‍ ഒരുക്കി ഖത്തറില്‍ മലപ്പുറം പെരുമ

ദോഹ : ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ മലപ്പുറം കാര്‍ണിവല്‍ ‘ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ സമാപിച്ചു. ‘ മലപ്പുറം പെരുമ സീസണ്‍ 05’ ന്റെ ഭാഗമായാണ് വിവിധ പരിപാടികളോടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് , ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് , പാചക മത്സരം തുടങ്ങിയവയും ഒപ്പന , കോല്‍ക്കളി , ദഫ് മട്ട് , മുട്ടിപ്പാട്ട് , വട്ടപ്പാട്ട് , ഗസല്‍ തുടങ്ങിയ കലാ പരിപാടികളും കാര്‍ണിവലിന് കൊഴുപ്പേകി സംഘടിപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലം കമ്മിറ്റികളൊരുക്കിയ ഭക്ഷണ സ്റ്റാളുകളും മൈലാഞ്ചിയിടല്‍ , ഫെയ്സ് പെയിന്റിംഗ് തുടങ്ങിയവയും പരിപാടിക്ക് ഉത്സവച്ഛായ പകര്‍ന്നു. മത്സര വിജയികള്‍ക്ക് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് , ജനറല്‍ സെക്രട്ടറി , സലിം നാലകത്ത് , കെ മുഹമ്മദ് ഈസ , സൈനുല്‍ ആബിദീന്‍ സഫാരി, അടിയോട്ടില്‍ അഹമ്മദ് , സിവി ഖാലിദ്, സിദ്ധീഖ് വാഴക്കാട് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ കൈമാറി. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍ , സെക്രട്ടറി ശരീഫ് വടക്കയില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെഎംസിസി നേതാക്കളായ അബ്ദുന്നാസര്‍ നാച്ചി, പിഎസ്എം ഹുസൈന്‍, മറ്റു സംസ്ഥാന – ജില്ലാ ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും കാര്‍ണിവല്‍ സന്ദര്‍ശിച്ചു. കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട് , അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി , റഫീഖ് കൊണ്ടോട്ടി , മെഹബൂബ് നാലകത്ത് , അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍ , ഇസ്മായില്‍ ഹുദവി ,ശരീഫ് വളാഞ്ചേരി , മുഹമ്മദ് ലയിസ് , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ് , ഷംസീര്‍മാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!