Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് : ആദ്യ സെമി ഇന്ന്
ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ആദ്യ സെമി ഇന്ന് വൈകുന്നേരം 6 മണിക്ക് അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കും. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലില്‍ കളിക്കുന്ന ജോര്‍ദാനും രണ്ട് തവണ ചാമ്പ്യന്മാരായ തെക്കന്‍ കൊറിയയും തമ്മിലുള്ള തീപാറുന്ന പോരാട്ടമാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.