ക്യു.കെ. ഐ. സി ഫുട്‌ബോള്‍-ബ്ലൂ ലെജന്റ്‌സ് ചാമ്പ്യന്മാര്‍
ദോഹ. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിംഗ് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ മുഹമ്മദ് ഫബില്‍, അബ്ദുസമദ്, മുഹമ്മദ്‌നാ സിഷ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ വൈറ്റ് ആര്‍മിയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്‌സ് ചാമ്പ്യന്മാരായി.
നേരത്തെ റെഡ് വാരിയേഴ്‌സും യെല്ലോ സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന ആവേശകരമായ ലൂസേഴ്‌സ് ഫൈനല്‍ 1-1 ന് സമനിലയില്‍ അവസാനിച്ച് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ടൂര്‍ണമെന്റിന്റെ താരമായി മുഹമ്മദ് ഫബിലിനെയും എമര്‍ജിംഗ് പ്ലയറായി മുഹമ്മദ് നാസിഷിനെയും, മികച്ച ഗോളിയായി അന്‍വസ് നബുവിനെയും തിരഞ്ഞെടുത്തു.
ജൂനിയേര്‍സ് ഫുട്‌ബോളില്‍ റെഡ് വേരിയേഴ്‌സിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്ലൂ ലെജന്ഡ്‌സ് ചാമ്പ്യന്മാരായി. ലൂസേഴ്സ് ഫൈനലില്‍ വൈറ്റ് ആര്‍മിയെ ഒരു ഗോളിന് പരാജയപ്പെടുത്തി യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനം നേടി.
വിജയികള്‍ക്ക് ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജന.സെക്രട്ടറി നിഹാദ് അലി , ക്യു.കെ. ഐ. സി പ്രസിഡന്റ്‌കെ .ടി. ഫൈസല്‍ സലഫി, വൈസ് പ്രസിഡന്റ് ഉമര്‍ സ്വലാഹി, ട്രഷറര്‍ മുഹമ്മദലി മൂടാടി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
.