Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു


ദോഹ. ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹയില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്തു കൊണ്ട് ശഹാനിയയിലെ അല്‍ കാദി പാര്‍ക്കില്‍ വെച്ചായിരുന്നു കുടുംബ സംഗമം സംഘടിപ്പിച്ചത്

ഖത്തര്‍ കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍വര്‍ അഞ്ചില്ലത്ത് അധ്യക്ഷത വഹിച്ചു.

പ്രവാസം മതിയാക്കി നാട്ടിലേക് പോകുന്ന മണ്ഡലത്തിലെ സീനിയര്‍ നേതാവ് കെപി അഹ്‌മദിന് യാത്രയയപ്പ് നല്‍കി

ഖത്തര്‍ കെഎംസിസി വനിതാ വിംഗ് വൈസ് പ്രെസിഡന്റായി തിരിഞ്ഞെടുക്കപെട്ട ബുഷ്റ അന്‍വറിനെ ഉപഹാരം നല്‍കി ആദരിച്ചു
മണ്ഡലത്തിലെ സീനിയര്‍ നേതാക്കന്മാരായ എംവി ബഷീര്‍ ,എം ടി പി മുഹമ്മദ് കുഞ്ഞി ,എന്‍ എ ബഷീര്‍ , എംവി അഷ്റഫ് ,സമീര്‍ ഉടുമ്പുന്തല ,എം എ നാസര്‍ കൈതക്കാട് ,ശംസുദ്ധീന്‍ ഉദിനൂര്‍,മന്‍സൂര്‍ റഹ്‌മാന്‍ ,റാഷിദ് എ വി എന്നിവര്‍ പരിപാടിക്ക് ആശംസ നേര്‍ന്നു കൊണ്ട് സംസാരിച്ചു

ഇശല്‍ വിരുന്നും,പരിചയപ്പെടലും, വിവിധങ്ങളായ ഗ്രുപ്പ് , വ്യക്തിഗത മത്സരങ്ങളും പരിപാടി അവിസ്മരണീയമാക്കി. ,

ആക്ടിങ് ജനറല്‍ സെക്രട്ടറി അബീ മര്‍സാദ് സ്വാഗതവും മണ്ഡലം സെക്രട്ടറി റഫീഖ് റഹ്‌മാനി നന്ദിയും പറഞ്ഞു

Related Articles

Back to top button