Uncategorized

കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ കുടുംബ സംഗമവും ഒന്നാം വാര്‍ഷികവും

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തര്‍ കുടുംബ സംഗമവും, ഒന്നാം വാര്‍ഷികവും ഖത്തര്‍ കായിക ദിനത്തില്‍ ദോഹയിലെ നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വെച്ച് നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് മുന്‍ പ്രസിഡണ്ടും , ഇപ്പോഴത്തെ ഉപദേശക സമിതി ചെയര്‍മാനായുമായ ഡോ.ബിജു ഗഫൂര്‍ (സീനിയര്‍ കണ്‍സള്‍റ്റന്റ്, എമര്‍ജന്‍സി മെഡിസിന്‍, ഹമദ് ഹോസ്പിറ്റല്‍ ) ഉദ്ഘടനം ചെയ്തു . ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് അമ്പലത്ത് മുഖ്യാതിഥി ആയിരുന്നു .

ആതുര സേവന രംഗത്ത് ഖത്തറില്‍ ദീര്‍ഘകാലമായി നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ഡോ :ബിജു ഗഫൂറിനെയും ഖത്തറില്‍ ദീര്‍ഘകാലമായി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അമ്പലത്ത് അഷറഫിനെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.
25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എട്ടു പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു . കൂടാതെ നാലു വനിതാ അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു . തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ നടന്നു . ഖത്തര്‍ മാപ്പിള കല അക്കാദമി ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം നയിച്ച ഗാനമേളയില്‍ പ്രശസ്ത ഗായകരായ റഫീഖ് വാടാനപ്പള്ളി, ഫൈസല്‍ വാടാനപ്പള്ളി, മെഹ്ദിയ മന്‍സൂര്‍ കിഴുപ്പിള്ളിക്കര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . മുന്ന ഷാഫി നിര്‍മിച്ചു സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ കിഴുപ്പിള്ളിക്കര ഗ്രാമം ‘ എന്ന ഗാനം ആലപിച്ച മുഹ്സിന്‍ തളിക്കുളത്തെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു .

കിഫാ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ വി .എ സ്വാഗതവും നന്ദിയും പറഞ്ഞു . മന്‍സൂര്‍ , സിദ്ധിഖ് , അജിമോന്‍ ആദം , പ്രകാശ് , മോഹനന്‍ , ഷെറിന്‍ മജീദ്, ഷജീര്‍, ഷാഫി പി സി പാലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . തുടര്‍ന്ന് നടന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ 15 വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

Related Articles

Back to top button
error: Content is protected !!