നീറ്റ് പരീക്ഷാകേന്ദ്രം, പ്രവാസികളോടുള്ള അവഗണന- പ്രതിഷേധം അറിയിച്ച് ഫോക്കസ് ഖത്തര്‍
ദോഹ: ഈ വര്‍ഷം മെയ് 5 ന് നടക്കാനിരിക്കുന്ന നീറ്റ് (നാഷണല്‍ എലിജിബിലിറ്റി & എന്‍ട്രന്‍സ് ടെസ്റ്റ്) മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രം വേണ്ട എന്ന തീരുമാനം ദൗര്‍ഭാഗ്യകരവും പ്രവാസികളോടുള്ള കടുത്ത അവഗണനയുമാണെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സെക്രെട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമിലാതെയുള്ള എന്‍.ടി.എ യുടെ ഇപ്പോഴത്തെ തീരുമാനം പ്രവാസലോകത്തെ രക്ഷിതാക്കളിലും വിദ്യാര്‍ത്ഥികളിലും ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഏറെ പ്രയാസപ്പെട്ട് തയ്യാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളുടെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പുനഃപരിശോധിക്കുവാന്‍ ആവശ്യമായ നടപടികള്‍ ഉത്തരവാദിത്തപെട്ടവര്‍ നടത്തണം എന്നും ഇന്നലെ ചേര്‍ന്ന ഫോക്കസ് സെക്രെട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.