ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല, നാട്ടിക മണ്ഡലം ചാഴൂര്‍ അന്തിക്കാട് താന്യം സംയുക്ത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 23-02-2024 (വെള്ളി) ഉച്ചക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെ തുമാമ അത് ലന്‍ സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ ഹാളില്‍ നടക്കുന്ന മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 ല്‍ വെച്ച് നടന്ന ചടങ്ങില്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.എസ്.എം ഹുസൈന്‍ ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പറും ലോകകേരള സഭാംഗവുമായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ കെഎംസിസി ലീഡര്‍ എവിഎ ബക്കര്‍ ഹാജി എന്നിവര്‍ക്ക് കൈമാറികൊണ്ട് നിര്‍വഹിച്ചു.
കണ്‍വീനര്‍ ഹുസൈന്‍ വിളയില്‍ ടൂര്‍ണമെന്റിനെ കുറിച്ചു സംസാരിക്കുകയും പി.എസ്.എം ഹുസൈന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ല പ്രസിഡന്റ് എന്‍ടി നാസര്‍, സന്തോഷ് ട്രോഫി താരവും ഖത്തര്‍ ടിജെഎസ്‌വി , സിറ്റി എക്‌സ്‌ചേഞ്ച് താരവുമായ മൗസൂഫ് നൈസാം എന്നിവര്‍ ആശംസകള്‍ നേരുകയും ചെയ്തു. കെഎംസിസി ഖത്തര്‍ ജില്ല ജനറല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, നാട്ടിക മണ്ഡലം പ്രസിഡണ്ട് ബദറുദ്ദീന്‍ ചേര്‍പ്പ്, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ട്രഷറര്‍ ഹനീഫ വലിയകത്ത്, കോര്‍ഡിനേറ്റര്‍ ഷംസുദ്ദീന്‍ വൈകോച്ചിറ, സെക്രട്ടറി സഗീര്‍ പഴുവില്‍, പഞ്ചായത്ത് ഭാരവാഹികള്‍ ആയ പ്രസിഡണ്ട് മഹദും മുഹിയിദ്ദീന്‍, ജനറല്‍ സെക്രട്ടറി റഫീക്ക് പുഴുവില്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് നൗഷാദ് വലിയകത്ത്, കെഎംസിസി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹസ്സിന്‍ തളിക്കുളം, പിഎ മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.