
വീക്ഷണം ദിനപത്രത്തിന്റെ മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്‌കാരം ഖത്തര്‍ ടെക് എംഡി ജെബി കെ ജോണിന്
അമാനുല്ല വടക്കാങ്ങര
ദോഹ. വീക്ഷണം ദിനപത്രത്തിന്റെ മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്‌കാരം ഖത്തര്‍ ടെക് എംഡി ജെബി കെ ജോണ്‍ ഏറ്റുവാങ്ങി. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വീക്ഷണം ദിനപത്രത്തിന്റെ നാല്‍പത്തിയെട്ടാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ കര്‍ണാടക ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജാണ് പുരസ്‌കാരം സമ്മാനിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, എം പി മാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍,എംഎല്‍എ മാരായ റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഉമ തോമസ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, വീക്ഷണം എംഡി ജെയ്‌സൺ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച സംരംഭകന്‍ എന്ന നിലക്കും ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലക്കും ശ്രദ്ധേയനായ ജെബി കെ ജോണ്‍ പ്രവാസി ഭാരതി കേരള പുരസ്‌കാരം, യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പുരസ്‌കാരം, ബാബാ സാഹബ് സ്‌റ്റേറ്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ സൗത്ത് പിറമടം മണ്ണത്തൂര്‍ സ്വദേശിയാണ് . ആശയാണ് ഭാര്യ. എല്‍ദോസ്,ജീസ് എന്നിവര്‍ മക്കളാണ് .