Breaking News

ഖത്തറില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ഹമദ് തുറമുഖ കസ്റ്റംസ് വകുപ്പും ദക്ഷിണ തുറമുഖ അധികൃതരും ചേര്‍ന്നാണ് നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടിയത്.

രാജ്യത്തേക്ക് കടക്കുന്ന ഒരു വാണിജ്യ കപ്പലില്‍ ഇറക്കുമതി ചെയ്ത മൂന്ന് ട്രെയിലറുകള്‍ക്കുള്ളില്‍ അഞ്ച് ടണ്ണിലധികം പുകയില ഒളിപ്പിച്ചിരിക്കുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് വകുപ്പും കള്ളക്കടത്ത്, തടയുന്നതിനുള്ള വകുപ്പുമായി സഹകരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടിയതെന്ന് കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.

ഷിപ്പ്മെന്റ് ഹമദ് തുറമുഖത്ത് എത്തിയപ്പോള്‍ മൂന്ന് ട്രെയിലറുകളും പ്രത്യേക പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധനയ്ക്കുമായി കയറ്റി. പരിശോധനയില്‍ ട്രെയിലറിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 5.5 ടണ്‍ കിലോ പുകയില കണ്ടെത്തുകയായിരുന്നു.

കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പയിനായ (കാഫിഹില്‍ പങ്കെടുക്കാന്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റി എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ കസ്റ്റംസിന്റെ ഔദ്യോഗിക ഇമെയില്‍ വഴിയോ 16500 എന്ന നമ്പറില്‍ വിളിച്ചോ അധികൃതരെ അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!