
Local News
പി. ടി. കുഞ്ഞു മുഹമ്മദിന് ‘പ്രവാസി ഗൈഡ്’ സമ്മാനിച്ചു
ദോഹ. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് മുന്‍ ചെയര്‍മാനും, എം. എല്‍. എ. യുമായിരുന്ന പി. ടി. കുഞ്ഞു മുഹമ്മദിന് പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി യുടെ പ്രഥമ പ്രസിദ്ധീകരണമായ ‘പ്രവാസി ഗൈഡ് സമ്മാനിച്ചു. പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി പി. ആര്‍. ഒ. ഹാജി കെ. വി. അബ്ദുള്ള കുട്ടിയാണ് ‘പ്രവാസി ഗൈഡ് സമ്മാനിച്ചത്. പ്രവാസി ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി ചെയര്‍മാനും, കേരള ഹൈ കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്താണ് പ്രവാസി ഗൈഡിന്റെ രചയിതാവ്.