വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ.കെ.എം.സി.സി. ഖത്തര്‍ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഷമാലിലെ ഫാമിലി കാസ്റ്റില്‍ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.
‘ലീഡര്‍ഷിപ്പ്’ എന്ന വിഷയത്തില്‍ സിജി ഖത്തര്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ഇസ്സുദ്ദീന്‍, ‘വ്യക്തിത്വ വികസനം’ എന്ന വിഷയത്തില്‍ കെ.എം.സി.സി. വനിതാവിംഗ് അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഫസീല ഹസ്സന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ശേഷം നടത്തിയ വിവിധ കലാ-കായിക മത്സരപരിപാടികളില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ജംഷിദ് തൃശൂര്‍ അവതരിപ്പിച്ച മാജിക് ഷോ, വോയ്‌സ് ഓഫ് ദോഹ അവതരിപ്പിച്ച ‘ഇശല്‍ സന്ധ്യ’ എന്നിവയും അരങ്ങേറി.
കെ.എം.സി.സി. ഖത്തര്‍ വടകര മണ്ഡലം പ്രസിഡന്റ് യാസീന്‍ വടകര അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ഉപദേശക സമിതി അംഗം നിഅമത്തുല്ല കോട്ടക്കല്‍, സ്‌നേഹ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ ത്വയ്യിബ് വടകര, സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ ബാബു വടകര, ഷംസുദ്ധീന്‍ വാണിമേല്‍, ജില്ലാ പ്രസിഡണ്ട് ടി.ടി. കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്‌മാന്‍, സെക്രട്ടറി ഷബീര്‍ മേമുണ്ട, മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ അഫ്‌സല്‍ വടകര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്മായില്‍ സി കെ സി, സിദ്ധീഖ് കാരയാട്, അഷ്റഫ് വി കെ എന്നിവരും സന്നിഹിതരായിരുന്നു.
നൗഷാദ് മടപ്പള്ളി ഖിറാഅത്ത് നിര്‍വഹിച്ചു. നിസാര്‍ ചാത്തോത്ത് സ്വാഗതവും മഹമൂദ് കുളമുള്ളതില്‍ നന്ദിയും രേഖപ്പെടുത്തി. പരിപാടികള്‍ക്ക് റഈസ് മടപ്പള്ളി, സഈദ് അഴിയൂര്‍, ശംസുദ്ധീന്‍ പയങ്കാവ്, ജസീര്‍ പത്തായക്കോടന്‍, അസീസ് മനത്താനത്ത്, മുഹ്‌സിന്‍ വി പി, യാസര്‍ ഏറാമല, നൗഷാദ് ഓഞ്ചിയം, അസീസ് തൂവാടത്തില്‍, മുസമ്മില്‍ വടകര, റിയാസ് കുറുമ്പയില്‍, സഹദ് കാര്‍ത്തികപ്പള്ളി, ഇസ്മായില്‍ സി.ടി.കെ, അല്‍ത്താഫ് വള്ളിക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.