ഖത്തര്‍ സമന്വയയ്ക്ക് പുതിയ നേതൃത്വം
ദോഹ : ഖത്തര്‍ സമന്വയ കളരിക്കല്‍ കൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദോഹയിലെ അയിന് ഖാലിദില്‍ വെച്ച് അതിഗംഭീരമായി നടന്നു.
സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് മുരളീദാസ് അദ്ധ്യക്ഷനായിരുന്നു. റിപ്പോര്ട്ടവതരണങ്ങള്ക്ക് ശേഷം സമന്വയ സ്ഥാപകാംഗം അരുണ്‍ സരസിന്റെ നിയന്ത്രണത്തില്‍ 2024 – 25 ലേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
വിജയകുമാര്‍ കളരിക്കല്‍ പ്രസിഡണ്ട്, രഞ്ജിത്ത് ദേവദാസ് സെക്രട്ടറി, ശ്രീകുമാര്‍ ട്രഷറര്‍, പ്രസൂണ്‍ വൈസ് പ്രസിഡണ്ട്, ഹരികൃഷ്ണന് ജോയന്റ് സെക്രട്ടറി, പ്രദീപ് കുമാര്‍ മീഡിയ, പ്രകാശ് കളരിക്കല്‍ പ്രോഗ്രാം, കോര്‍ഡിനേറ്റര്‍മാരായും, അരുണ്‍ സരസ്, സുരേഷ് ബാബു, ഉണ്ണി കൊണ്ടോട്ടി, ഷൈന്‍ കുമാര്‍, ഗോപാലകൃഷ്ണന്, സുനീഷ്, ഉദ്ദീഷ്, വിദ്യ അരുണ്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
അതിനോടനുബന്ധിച്ച് നടന്ന കലാ പരിപാടികള്‍ പ്രകാശ് കളരിക്കല്‍ നിയന്ത്രിച്ചു. രഞ്ജിത്ത് ദേവദാസിന്റ നേതൃത്വത്തില്‍ സമന്വയ ഗായകര്‍ക്കൊപ്പം ചിത്ര ഹരികൃഷ്ണന്, മാസ്റ്റര്‍ അനിരുദ്ധ് അരുണ്‍, അഭിലാഷ്, രാജു കളരിക്കല്‍ എന്നീ പുതിയ ഗായകര്‍ കൂടി ചേര്‍ന്നപ്പോള്‍ സമന്വയ വേദി ഹിന്ദി, തമിഴ് ഗാങ്ങളാല് താളമുഖരിതമായി. ഷൈന്‍ കുമാര്‍ രചിച്ച സ്വന്തം കവിത ചൊല്ലിയും പ്രജിത്ത് അവതരിപ്പിച്ച തകര്‍പ്പന്‍ മിമിക്രിയും പരിപാടിക്ക് മാറ്റുകൂട്ടി