Breaking News
റമദാനില്‍ ഖത്തറിലെ ഗവര്‍മെന്റ് ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിശുദ്ധ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്‍നാദിയാണ് പ്രവൃത്തി സമയം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്.
റമദാനില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ജോലി സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂര്‍ ആക്കാനാണ് തീരുമാനിച്ചതെന്ന് സര്‍ക്കുലറില്‍ പറയുന്നു.