ഖത്തറില്‍ റമദാന്‍ മാസത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ് ഡിപാര്‍ട്ട്‌മെന്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (സാങ്കേതിക പരിശോധനാ വിഭാഗങ്ങള്‍, ഐന്‍ ഖാലിദിലെ ലൈസന്‍സ് പ്ലേറ്റ് മാനുഫാക്ചറിങ് വര്‍ക്ഷോപ്പ്)എന്നിവ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിരിക്കും.
ഡ്രൈവിംഗ് സ്‌കൂളുകളിലെ ഡ്രൈവര്‍ ലൈസന്‍സിംഗ് വിഭാഗങ്ങള്‍: രാവിലെ 6 മണി മുതല്‍ രാവിലെ 11 മണി വരെയായിരിക്കും.
ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍, സുരക്ഷാ സംബന്ധമായ വകുപ്പുകള്‍ എന്നിവ 24മണിക്കൂറും പ്രവര്‍ത്തിക്കും
ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ്: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും.