ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്‌സ് 2025’ ശ്രദ്ധേയമായി

ദോഹ: ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്‌സ് 2025’, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.സി അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍, ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി മെമ്പറും, കെ.പി.സി.സി വൈസ് പ്രസിഡന്റും, മുന്‍ എം.എല്‍.എ യുമായ വി.ടി. ബല്‍റാം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം നടപ്പിലാക്കുന്ന ‘കരുതല്‍’ പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ 14 ജില്ലകളിലെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന, പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ വച്ച് വി.ടി. ബല്‍റാം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനാ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം കെ.ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ. പി അബ്ദുറഹിമാന്‍, സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം സെറീന അഹദ്, ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി, ഖത്തര്‍ അമീറില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ ഏറ്റുവാങ്ങിയ ഡോ. ജയകാന്ത് ചന്ദ്രന്‍, തയ്’വാനില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഹാന്‍ഡ്ബോളില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗമായ സജി ശ്രീകുമാരന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഇന്‍കാസ് സ്ഥാപക നേതാവ് കെ കെ ഉസ്മാന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ചിറക്കുഴി, ഐ.സി. ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്‍കാസ് ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് നരണിപ്പുഴ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി റിഷാദ് മൊയ്ദീന്‍ സ്വാഗതവും, ട്രഷറര്‍ ചെറില്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത നിശയും, വിവിധ കലാപരിപാടികളും അരങ്ങേറി. യൂത്ത് ബീറ്റ്‌സ് പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ സിറിള്‍ ജോസ്, ജോയിന്റ് കണ്‍വീനര്‍ സിജോ നിലമ്പൂര്‍, യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.