
വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ ഗാസ ഉടമ്പടി കരാറിലെത്താന്‍ ഖത്തര്‍ ശ്രമങ്ങള്‍ തുടരുന്നു
ദോഹ: വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ ഗാസ ഉടമ്പടി കരാറിലെത്താന്‍ ഖത്തര്‍ ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. ഈദുല്‍ ഫിത്വറിന് മുന്നോടിയായി ഗാസയില്‍ വെടിനിര്‍ത്തല്‍ സാക്ഷാല്‍ക്കരിക്കാനാണ് ശ്രമം. വിശുദ്ധ റമദാന്‍ മാസത്തിന് മുമ്പ് യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്.