Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ.സി.ബി.എഫും ക്വിക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘പുസ്തകമേള’, മാര്‍ച്ച് 26 മുതല്‍ 30 വരെ

ദോഹ. ഐ.സി.ബി.എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ഐ.സി.ബി.എഫും ക്വിക്കും (കേരള വിമന്‍സ് ഇനീഷ്യേറ്റീവ് ഖത്തറും) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘പുസ്തകമേള’, മാര്‍ച്ച് 26 മുതല്‍ 30 വരെ, തുമാമയിലെ ഐ.സി.ബി.എഫ് അങ്കണത്തില്‍ നടക്കും.
നിങ്ങളുടെ കുട്ടികളുടെ ഉപയോഗം കഴിഞ്ഞ പുസ്തകങ്ങള്‍ (4ാം ക്ലാസ്സിന് മുകളിലേക്കുള്ള സിബിഎസ്ഇ ടെക്സ്റ്റ് ബുക്കുകളും ഗൈഡുകളും) നിങ്ങള്‍ക്ക് ഈ മേളയില്‍ മാറിയെടുക്കുകയോ സംഭാവനയായി നല്‍കുകയോ ചെയ്യാം. അതുപോലെ തന്നെ നിങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമുള്ള മേല്‍പറഞ്ഞ പുസ്തകങ്ങള്‍ മാറ്റിയെടുക്കാവുന്നതോ, തികച്ചും സൗജന്യമായി മേളയില്‍ നിന്ന് എടുക്കാവുന്നതോ ആണ്.
പഴയ പുസ്തകങ്ങള്‍ സ്വീകരിക്കുന്നത്: മാര്‍ച്ച് 26, 27 തിയതികളില്‍.
പുസ്തകങ്ങള്‍ മാറ്റിയെടുക്കല്‍: മാര്‍ച്ച് 28, 29, 30 തിയതികളില്‍.
തികച്ചും സൗജന്യമായ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഏവരെയും ഐസിബിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button