Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. അബ്ദുല്ലാഹ് ബിന്‍ സായിദ് ഇസ് ലാമിക് കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി . അബൂഹമൂറിലെ ദര്‍വിഷ് പള്ളിയുടെ ഈദ് ഗാഹ് ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളുമടക്കം 1200 ലധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കുട്ടികളുടെ ഖുര്‍ആന്‍ പരായണവും നശീദകളും അവതരിപ്പിച്ചു . അബ്ദുല്ല ബിന് സായിദ് പ്രതിനിധികളും ഇസ് ലാഹി സെന്റര്‍ ഭാരവാഹികളും സദസിനെ അഭിമുഖീകരിച്ചു .പ്രസിഡന്റ് സുബൈര്‍ വക്ര സംഗമം നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ഹാഫിസ് അസ്ലം ഉല്‍ബോധ പ്രസംഗം നടത്തി . കുട്ടികളുടെ സെഷന്‍ മുഹമ്മദ് അജ്മലും വളണ്ടിയര്‍ സെഷന്‍ മുഹമ്മദ് ലെ യ്സും നിയന്ദ്രിച്ചു .

Related Articles

Back to top button