ദോഹയില്‍ നടക്കുന്ന ഗാസ ചര്‍ച്ചകളില്‍ ഖത്തര്‍ ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു: വിദേശമന്ത്രാലയം വക്താവ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാന്‍ ദോഹയില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഖത്തര്‍ ‘ജാഗ്രതയോടെ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതായി’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു
ചൊവ്വാഴ്ച നടന്ന പ്രതിവാര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ടീമുകളുടെ പ്രവര്‍ത്തനം ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിന്റെ സൂചനയല്ലെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ പിന്തുടരുന്ന നടപടിക്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണെന്നും വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര മാധ്യമ സമ്മേളനത്തില്‍ അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഈ ചര്‍ച്ചകളിലെ പുരോഗതിയെക്കുറിച്ചോ വിജയങ്ങളെക്കുറിച്ചോ ഇപ്പോള്‍ പറയാനാവില്ല.
ചര്‍ച്ചകള്‍ക്ക് നിലവില്‍ സമയപരിധി നിശ്ചയിക്കാനാവില്ലെന്നും എന്നാല്‍, ഇരുകക്ഷികളും തമ്മിലുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതും പ്രധാന വിവാദ വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട സമയപരിധിയും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചകള്‍ ഒരിക്കല്‍ കൂടി ഈ രീതിയില്‍ നടന്നതിനാലും പരോക്ഷമായാലും ഇരു കക്ഷികള്‍ക്കിടയിലും ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതയുള്ളതിനാലും അദ്ദേഹം തന്റെ ‘ജാഗ്രതയുള്ള ശുഭാപ്തിവിശ്വാസം’ പ്രകടിപ്പിച്ചു.