
Local News
ഉദയം സ്വീകരണം നല്‍കി
ദോഹ:പാടൂര്‍ സോഷ്യോ ഏക്ണോമിക് കള്‍ച്ചറല്‍ ട്രസ്റ്റ് (സെക്ട്) വൈസ് ചെയര്‍മാന്‍ ആര്‍.പി സിദ്ദീഖിന് ഉദയം പഠനവേദി സ്വീകരണം നല്‍കി.ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയതായിരുന്നു ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗുരുവായൂര്‍ ഏരിയ പ്രസിഡണ്ട് കൂടിയായ സിദ്ദീഖ് .ഉദയം പഠനവേദിയുടെ സീനിയര്‍ അംഗങ്ങളായ അസീസ് മഞ്ഞിയില്‍,അബ്ദുല്‍ ജലീല്‍ എം.എം,അഷ്റഫ് എന്‍.പി,കുഞ്ഞു മുഹമ്മദ് കെ.എച്,അബ്ദുല്‍ ജലീല്‍ വി.വി,അബ്ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ജാസിം എന്‍.പി തുടങ്ങിയവര്‍ പങ്കെടുത്തു.