Local News
കരോക്കെ ദോഹ മ്യൂസിക്കല്‍ വാട്‌സ് അപ്പ് ഗ്രൂപ്പ് നാലാം വാര്‍ഷികം നാളെ

ദോഹ. കരോക്കെ ദോഹ മ്യൂസിക്കല്‍ വാട്‌സ് അപ്പ് ഗ്രൂപ്പ് നാലാം വാര്‍ഷികം നാളെ വൈകുന്നേരം 6 മണി മുതല്‍ 11 മണി വരെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഒപ്പന, ഗാനമേള, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്.
റീന സുനില്‍. റൗഫ് മലയില്‍, മേഘാ എം എസ്, ഷാഹിദ് എന്നിവര്‍ ഗ്രൂപ്പ് അഡ്മിന്മാരായ ഗ്രൂപ്പില്‍ 150 ഓളം പാട്ടുകാരുണ്ട് .