Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡോ. ആനന്ദ് ആര്‍. നായര്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ പുതിയ പ്രിന്‍സിപ്പല്‍


ദോഹ. ഡോ. ആനന്ദ് ആര്‍. നായരെ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
കുട്ടികളുടെ അക്കാദമിക മികവും സമഗ്രമായ വികസനവും വളര്‍ത്തിയെടുക്കുന്നതിനുള്ള സമര്‍പ്പണവും അനുഭവ സമ്പത്തുമായാണ് ഡോ. ആനന്ദ് നായര്‍ സ്ഥാപനത്തില്‍ ചേരുന്നത്.

ഇന്ത്യയിലെ മുംബൈയില്‍ നിന്നുള്ള ഡോ. ആനന്ദ് ആര്‍. നായര്‍, ഗുണപരവും ഫലപ്രദവുമായ അക്കാദമിക പ്രക്രിയകള്‍ ഉറപ്പുവരുത്തുന്നതിനൊപ്പം പെഡഗോഗിയെ പരിഷ്‌കരിക്കുന്നതില്‍ അഭിനിവേശമുള്ള ഒരു ചലനാത്മക വിദ്യാഭ്യാസ അഡ്മിനിസ്‌ട്രേറ്ററാണ്. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡിയും നേടിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 20 വര്‍ഷത്തെ നേതൃപരിചയവും ടീം മാനേജ്മെന്റ് മികവിന്റെയും വിദ്യാര്‍ത്ഥികളുടെ നേട്ടത്തിന്റെയും തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
‘സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗോപ് ഷഹാനിയുടെ നേതൃത്വത്തില്‍ ഡോ. ആനന്ദ് ആര്‍. നായര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കി.

Related Articles

Back to top button