Local News
സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താര്‍
ദോഹ : സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് മെമ്പര്‍മാര്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചു ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വെച്ച് നടന്ന നോമ്പുതുറയില്‍ 380 ല്‍ പരം മെമ്പര്‍മാര്‍ പങ്കെടുത്തു, ജനപങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായ പരിപാടിക്ക് റയ്യാന്‍ യൂണിറ്റ് പ്രസിഡണ്ട് സിദ്ദീഖ് കെ കെ അധ്യക്ഷനായിരുന്നു. നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍, സംസ്‌കൃതി ട്രഷറര്‍ ശിവാനന്ദന്‍, സംസ്‌കൃതി വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.
റയ്യാന്‍ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും വൈസ് പ്രസിഡണ്ട് ഉമ്മു സൂഫിയാനത്ത് നന്ദിയും പറഞ്ഞു.