Local News
ഉമ്മു ബിഷറില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ്
ദോഹ. ഉമ്മു ബിഷറില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ് മസ്ജിദുകളുടെ വകുപ്പിനെ പ്രതിനിധീകരിക്കുന്ന എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ് ലാമിക് അഫയേഴ്‌സ് മന്ത്രാലയമാണ് ഉമ്മു ബിഷറില്‍ പുതിയ പള്ളി തുറന്നത്. ഷെയ്ഖ ഷെയ്ഖ ബിന്‍ത് അബ്ദുല്ല സാലിഹ് അല്‍-ഹസ്സന്‍ അല്‍-സുലൈത്തി മസ്ജിദ് എന്ന പേരിലാണ് പുതിയ പള്ളി തുറന്നത്. 4,043 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പള്ളിയില്‍ 500-ലധികം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്‌കരിക്കുവാന്‍ സൗകര്യമുണ്ട്.