എക്സ്പോ 2023 ദോഹയില്‍ ഇതുവരെ 20 ലക്ഷത്തിലധികം സന്ദര്‍ശകരെത്തി

ദോഹ: ഖത്തറിലെ ഇല്‍ ബിദ പാര്‍ക്കില്‍ നടക്കുന്ന എക്സ്പോ 2023 ദോഹയില്‍ ഇതുവരെ 20 ലക്ഷത്തിലധികം സന്ദര്‍ശകരെത്തി . ഒക്ടോബര്‍ 2 ന് ആരംഭിച്ച എക്‌സ്‌പോ കഴിഞ്ഞ മൂന്ന് മാസത്തിനിടെ, ഖത്തറിലെയും മേഖലയിലെയും ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 20 ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്തു. എക്സ്പോ 2023 ദോഹയില്‍ 80 ഓളം രാജ്യങ്ങളും സംഘടനകളും തങ്ങളുടെ പവലിയനുകള്‍ ഉദ്ഘാടനം ചെയ്തതായും സംഘാടക സമിതി അറിയിച്ചു.