Breaking News
ഖത്തറിലെ ആറ് വേദികളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി
ദോഹ. ഖത്തറിലെ സാധാരണക്കാരായ മലയാളികളെ പരിഗണിച്ച് ഖത്തറിലെ ആറ് വേദികളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി രംഗത്ത്. ബിന്‍ സൈദ് ഇസ് ലാമിക് കള്‍ചറല്‍ സെന്ററുമായി സഹകരിച്ചാണ് പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ സൗകര്യമൊരുക്കുന്നത്.
അല്‍ വക്‌റ ഈദ് ഗാഹ് ( ഡോ.അബ്ദുല്‍ വാസിഅ്), നു ഐജ അലി ബിന്‍ അലി മസ്ജിദ് ( പി.പി.അബ്ദുല്‍ റഹീം), മന്‍സൂറ അല്‍ മീറക്കടുത്ത ഗാനം ഗാനിം അലി ഖാസിം അല്‍ ഥാനി മസ്ജിദ് ( ജമീല്‍ ഫലാഹി), മദീന ഖലീഫയിലെ സുറാഖ ബിന്‍ മാലിക് മസ്ജിദ് ( മുജീബ് റഹ് മാന്‍ അല്‍ സദ്ദിലെ ഖലീഫ അബ്ദുല്ല മുഹമ്മദ് അല്‍ ്അതിയ്യ മസ്ജിദ് ( യൂസുഫ് പുലാപ്പറ്റ), അല്‍ ഖോര്‍ ഈദ്ഗാഹ് ( ജംഷീര്‍ ഇബ്രാഹീം) എന്നിവരാണ് പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ നിര്‍വഹിക്കുക