
2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ മുപ്പതിനകം സമര്‍പ്പിക്കണം
ദോഹ. ഖത്തറിലെ കമ്പനികള്‍ 2023 ലെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ ഏപ്രില്‍ മുപ്പതിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു. അംഗീകൃത ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റുമാര്‍ മുഖേന ദരീബ പോര്‍ട്ടലിലാണ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. വീഴ്ച വരുത്തുന്നവര്‍ക്ക് ഭീമമായ പിഴ ചുമത്തിയേക്കും.