Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

അല്‍ മവാസിം ഗ്രൂപ്പിന്റെ ലീഗല്‍ ഫോര്‍ ട്രാന്‍സ് ലേഷന്‍ ആന്‍ഡ് സര്‍വീസസ് മൈദറില്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മവാസിം ട്രാന്‍സ്ലേഷന്‍ അതിന്റെ മൂന്നാമത്തെ ഓഫീസ് (ലീഗല്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സെര്‍വിസ്സ്) മൈദര്‍ (തൗബ സ്ട്രീറ്റ്) പ്രവര്‍ത്തനമാരംഭിച്ചു.


ഖത്തറില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും സാധാരക്കാര്‍ക്കും സൗകര്യപ്രദമാകുന്ന നിയമപരമായ സഹായങ്ങളും , ട്രാന്‍സ്ലേഷന്‍ , കമ്പനി ഫോര്‍മേഷന്‍ , കോടതി സംബന്ധമായ സര്‍വിസുകള്‍ മുതലായവ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധ്യമാക്കാമെന്ന് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് ഹുദവി അഭിപ്രായപ്പെട്ടു.

ഖത്തര്‍ , ദുബായ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം , ഖത്തറില്‍ ജന സ്വീകാര്യത വിശ്യസ്ഥവും , ഗുണമേന്മയുള്ള സര്‍വീസുകള്‍ വഴി നേടിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേത്തു. തുര്‍ക്കി, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിയാതെ ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മാനേജര്‍ ഹമീദ് എടവണ്ണപ്പാറ അഭിപ്രായപ്പെട്ടു.

Related Articles

Back to top button