
മയക്കുമരുന്ന് കടത്തിന് ഖത്തറില്‍ രണ്ട് പേര്‍ പിടിയില്‍
ദോഹ: മയക്കുമരുന്ന് കടത്തിന് ഖത്തറില്‍ രണ്ട് പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.റെയ്ഡിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മൂന്ന് മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
വിഡിയോയില്‍, സംശയിക്കുന്നവരെ അധികൃതര്‍ നിരീക്ഷിക്കുന്നതും അനധികൃത കച്ചവടവും കാര്‍ പിന്തുടരുന്നതും കാണാം. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് രണ്ട് പേരെയും ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പ്രതികളുടെ വാഹനങ്ങള്‍ക്കുള്ളില്‍ നിന്ന് നിരവധി നിയമവിരുദ്ധ വസ്തുക്കള്‍ കണ്ടെടുക്കുന്നതും അവരെ വിശദമായി പരിശോധിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.