
മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഖത്തര്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ തുടരുന്നു
ദോഹ.മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഖത്തര്‍ തുടര്‍ച്ചയായതും വളര്‍ന്നു വരുന്നതുമായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് തൊഴില്‍ മന്ത്രിയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി ചെയര്‍മാനുമായ ഡോ. അലി ബിന്‍ സ്‌മൈഖ് അല്‍ മര്‍റി പറഞ്ഞു.
മനുഷ്യനെ തരംതാഴ്ത്തല്‍ ധാര്‍മികവും മതപരവുമായ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് മന്തി വ്യക്തമാക്കി.