Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ തൃശൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ദോഹ. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കണ്‍ വന്‍ഷന്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അഖണ്ഢതയും മതേതരത്വവും കാത്ത് സൂക്ഷിക്കാനും അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂന പക്ഷങ്ങളുടെയും സുരക്ഷയ്ക്കും ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന് കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാക്കമ്മറ്റിയംഗം നിഹാസ് എറിയാട് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതി ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ കളത്തിങ്കല്‍ അവതരിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് റഹ്‌മാന്‍, സംസ്ഥാന സെക്രട്ടറി അനസ്ജമാല്‍, ജില്ലാ ഭാരവാഹികളായ നാജിയാ സാഹിര്‍, സിമി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം നെടുംപറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷജീര്‍ എം.എ നന്ദിയും പറഞ്ഞു.

Related Articles

Back to top button