കേരളാ ഇസ് ലാമിക് സെന്റര്‍ സ്‌നേഹസംഗമം ശ്രദ്ധേയമായി
ദോഹ. ഖത്തര്‍ കേരളാ ഇസ് ലാമിക് സെന്റര്‍ ഉംറ സര്‍വീസിനു കീഴില്‍ കഴിഞ്ഞ ഒരു വര്‍ഷം ഉംറക്ക് പോയവരും സമസ്ത പൊതു പരീക്ഷയിലെ ഉന്നത വിജയികളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന കേരളാ ഇസ് ലാമിക് സെന്റര്‍ സ്‌നേഹസംഗമം ശ്രദ്ധേയമായി. അബൂഹമൂര്‍ ഐസിസി അശോകാ ഹാളില്‍ നടന്ന പരിപാടി പ്രവാസികള്‍ക്കിടയിലെ സ്‌നേഹവും ഐക്യവും വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മാറി.
പ്രാര്‍ത്ഥന, ഉംറ പഠന ക്ലാസ്, ഹജ്ജ് യാത്രയയപ്പ്, ഉദ്‌ബോധനം, ആദരവ്, ഖത്തര്‍ ചാരിറ്റി പ്രസന്റേഷന്‍, കലാവിരുന്ന്, ലൈവ് ക്വിസ്, സമ്മാനദാനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്ന സംഗമം ഖത്തര്‍ കേരളാ ഇസ് ലാമിക് സെന്റര്‍ പ്രസിഡണ്ട് എ.വി. അബൂബക്ര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡണ്ട് ഹാഫിള് ഇസ്മാഈല്‍ ഹുദവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവി ഉംറ ക്ലാസിന് നേതൃത്വം നല്‍കി
സിഎം സലീം ഹുദവി ഉദ്‌ബോധനഭാഷണം നടത്തി.
ശഫീഖ് അലി വാഴക്കാട് എസ് എം. എ ടൈപ്പ് 1 രോഗം ബാധിച്ച മലിഖ റൂഹി എന്ന കുട്ടിയുടെ ചികിത്സാ ധന സഹായാര്‍ത്ഥം ഖത്തര്‍ ചാരിറ്റിയുടെ പ്രസന്റേഷന്‍ അവതരിപ്പിച്ചു.
കേരളാ ഇസ് ലാമിക് സെന്റര്‍ ട്രഷറര്‍ സി.വി. ഖാലിദ് സമ്മാനദാനവും നിര്‍വഹിച്ചു.
കേരളാ ഇസ് ലാമിക് സെന്റര്‍ ഭാരവാഹികളായ ഇഖ്ബാല്‍ കൂത്തുപറമ്പ്, ബഷീര്‍ അമ്പലക്കണ്ടി, സലീം കൈപ്പമംഗലം, അബു മണിച്ചിറ, മുനീര്‍ പേരാമ്പ്ര, ദാവൂദ് തണ്ടപ്പുറം, ഇസ്മയില്‍ ഹാജി വേങ്ങശ്ശേരി, ഖത്തര്‍ റൈഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി റഈസ് ഫൈസി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ നൂറുദ്ദീന്‍ വാഫി, ടഗടടഎ ഖത്തര്‍ പ്രസിഡണ്ട് അജ്മല്‍ റഹ്‌മാനി, ട്രഷറര്‍ ഷഫീഖ് ഗസ്സാലി ,മുഹമ്മദ് ഫൈസല്‍, ആസിഫ് മാരാമുറ്റം കേരളാ ഇസ് ലാമിക് സെന്റര്‍ ചീഫ് സദര്‍ അബ്ദുറസാഖ് പൊന്നാനി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മൗലവി റാസിഖ് ബിന്‍ അഹമദ് എടക്കാട് ഖിറാഅത്ത് നടത്തി
സയ്യിദ് മശ്ഹൂദ് തങ്ങളുടെ നേതൃത്വത്തില്‍ ദോഹയിലെ മികച്ച ഗായകര്‍ ഇശല്‍ വിരുന്ന് അവതരിപ്പിച്ചു