വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഐസിസി മലയാള സാഹിത്യ സമാജം
ദോഹ.വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഐസിസി മലയാള സാഹിത്യ സമാജത്തിന്റെ മൂന്നാമത്തെ പരിപാടിയില്‍ ബിര്‍ള, ലയോള, എം.ഇ.എസ്., ഡി.പി.എസ്. എം.ഐ.എസ്, ഭവന്‍സ്, ഡി.പി.എസ്. മൊണാര്‍ക്, പേള്‍, ഒലീവ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രശസ്ത എഴുത്തുകാരിയും, പരിസ്ഥിതി സ്‌നേഹിയും, സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറുടെ പാവം മാനവഹൃദയം എന്ന കവിതയായിരുന്നു സാഹിത്യസമാജം ചര്‍ച്ച ചെയ്തത്.ഡി.പി.എസ്. മൊണാര്‍ക് സ്‌കൂളിലെ മലയാളം അധ്യാപിക സ്മിത ആദര്‍ശ് സുഗതകുമാരി ടീച്ചറെ പരിചയപ്പെടുത്തി.
പാവം മാനവഹൃദയം എന്ന കൊച്ചു കവിത അവതരിപ്പിച്ചത് ശ്രീകലയായിരുന്നു. പേള്‍ സ്‌കൂളിലെ ഫാത്തിമ (കവിത), ഡിപിഎസ് മൊണാര്‍ക്കിലെ നന്ദന (മോഹിനിയാട്ടം), ഇഷ (ചിത്രം), ഭവന്‍സ് സ്‌കൂളിലെ ആര്‍ലിന്‍ (പാട്ട്) എന്നീ വിദ്യാര്‍ഥികള്‍ പരിപാടികള്‍ അവതരിപ്പിക്കുകയും വരും യോഗങ്ങളില്‍ വിവിധ ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഒരുപാട് കുട്ടികള്‍ മുന്നോട്ടു വരികയും ചെയ്തു. കുട്ടികളോടൊപ്പം പരിപാടികള്‍ ആസ്വദിച്ച ചില മാതാപിതാക്കളും അവരുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവച്ചത് യോഗം സജീവമാക്കി.