ഖത്തര്‍ പ്രവാസി അബ്ദു സലാം വിലങ്ങിലിന് സൈക്കോളജിയില്‍ പി.എച്ച്. ഡി
ദോഹ : ‘കേരളത്തിലെ കൗമാര ക്കാരുടെ വൈകാരിക ബുദ്ധിയില്‍ ലൈഫ് സ്‌കില്‍ പരിശീലനം ഉണ്ടാക്കുന്ന പരിണിത ഫലം’ എന്ന വിഷയത്തില്‍ അരുണോദയ യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ പി.എച്ച്. ഡി ലഭിച്ചു. ഖത്തറിലെ എംഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം കേരളത്തിലെ
സര്‍ക്കാര്‍ വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപന ജോലിയില്‍ നിന്നും വിരമിച്ച ശേഷം കൗണ്‍സിലിംഗ് ജോലി ചെയ്തു വരികയാണ്.
കൗണ്‍സിലിംഗില്‍ ഉള്ള ഡിപ്ലോമക്ക് പുറമെ, സിജിയുടെ കരിയര്‍ ഗൈഡന്‍സ് ഡിപ്ലോമയും ഡോ. ചന്ദ്രമോഹനില്‍ നിന്നും ക്ലിനിക്കല്‍ ഇന്റേണ്‍ഷിപ്പ് വഴി മനശ്ശാസ്ത്ര- അസെസ്‌മെന്റും സ്വായത്തമാക്കിയിട്ടുണ്ട്. കോവിഡ് കാലശേഷം പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടികളെയും മുതിര്‍ന്നവരെയും കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വഴി പരിഹരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം കരുതുന്നു. വിദേശത്തു ണ്ടായിരുന്ന അധ്യാപന പരിചയം വ്യത്യസ്ത സംസ്‌കാരങ്ങള്‍ പരിചയിക്കാന്‍ ഇടവന്ന തന്റെ ജീവിതത്തിലെ പ്രധാന അവസരമായി വിലയിരുത്തുന്നു.
ഭാര്യ സക്കീന (ഹെഡ് മിസ്ട്രസ് ). മക്കള്‍ ഡോ. നബ് ല, ഡോ. നീമ, നിയ (വിദ്യാര്‍ത്ഥി).