ഹുസൈന്‍ കടന്നമണ്ണയുടെ തെജാരിബ്’ പ്രകാശനം ചെയ്തു
ദോഹ: ഗ്രന്ഥകാരനും വിവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ കടന്നമണ്ണ എഴുതി ബുക്പ്ലസ് പ്രസിദ്ധീകരിച്ച വ്യക്തിത്വവികസനപ്രധാന ഗ്രന്ഥമായ ‘തെജാരിബ്’ പ്രശസ്ത സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരടങ്ങിയ പ്രൗഡ സദസ്സിനെ സാക്ഷിയാക്കി സാമൂഹിക പ്രവര്‍ത്തകന്‍ സമദ് പറച്ചിക്കോട്ടില്‍ ഏറ്റുവാങ്ങി.
മങ്കട സീയെച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യരക്ഷാധികാരി എ. സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ലിറ്റററി ഫെസ്റ്റ് (എം.എല്‍.എഫ്) കോര്‍ഡിനേറ്റര്‍ ബാവ ഫാറൂഖ് ഗ്രന്ഥം പരിചയപ്പെടുത്തി. ബുക്പ്ലസ് ജനറല്‍ മനേജര്‍ സൈനുദ്ദീന്‍ മാലൂര്‍, ഉമര്‍ തയ്യില്‍, അഡ്വ. കുഞ്ഞാലി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഫൈസല്‍ കടന്നമണ്ണ പരിപാടി നിയന്ത്രിച്ചു.